പെരിങ്ങത്തൂർ:കനത്ത മഴയുടെയും നിപ്പയുടെയും ഭീതിയിൽ കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ പ്രവൃത്തി ദിനമാകുന്നത് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാക്കുന്നു. മാഹി മേഖലയിലെ സ്കൂളുകൾക്കടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട് കോഴിക്കോട് ജില്ലാ അതിർയിലെ വിദ്യാലയങ്ങൾ പ്രവർത്തിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രദേശങ്ങളിൽ നിത്യേനയെത്തുന്നുണ്ട്. പെരിങ്ങത്തൂർ , ചൊക്ലി, ന്യൂമാഹി, കല്ലിക്കണ്ടി, കടവത്തൂർ തുടങ്ങി നിരവധി മേഖലകൾ കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവർ സ്കൂളിൽ എത്താൻ പറഞ്ഞതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. ചുരുക്കം ചിലർ മാത്രമാണ് ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുള്ളൂ. നിപ ഭീതിയുള്ളതിനാൽ മാസ്ക്കും സാനിറ്ററൈസറടക്കമുള്ളവ ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ഈ പ്രദേശങ്ങളുമായി നിരന്തരം ഇടപഴകുന്നവരുമാണ്. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് പൊതുജനാവശ്യം. .നിപ ബാധിത പ്രെദേശങ്ങൾ മാഹിമേഖലയ്ക് സമീപമുള്ളതിനാൽ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ് .ചടങ്ങുകൾ,യോഗങ്ങൾ എന്നിവ മാറ്റിവയ്ക്കുക .അനാവശ്യ യാത്രകൾ ഒഴിവാക്കുക ,ബീച്ചുകൾ ,പാർക്കുകൾ എന്നിവ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക .മാസ്ക് ധരിക്കുക .സാനിറ്റേറിസേർ ഉപയോഗിക്കുക .
Sign in
Sign in
Recover your password.
A password will be e-mailed to you.