പള്ളൂർ : പള്ളൂർ നോർത്ത് ഗവ. എൽ പി സ്കൂളിൽ ഗ്രീൻഡേ സെലിബ്രേഷന്റെ ഭാഗമായി സ്കൂളിലെ കുരുന്നുകൾ സ്കൂൾ മുറ്റത്ത് പൂന്തോട്ടം ഒരുക്കി. സെപ്റ്റംബർ 1 മുതൽ 15 വരെ രാജ്യത്തുടനീളം നടക്കുന്ന സ്വച്ഛതാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തിൽ ഒരുക്കിയ പൂന്തോട്ടം കുട്ടികൾക്ക് പുതിയ അനുഭവമായി. ഇതിനോടനുബന്ധിച്ച് പാഴ് വസ്തുക്കളിൽ നിന്നും സ്കൂളിലെ കുട്ടികൾ തന്നെ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഏറെ ശ്രദ്ധേയമായി. സ്കൂൾ ഹെഡ്മിസ്ട്രസ് റീന ചാത്തംപള്ളി കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സ്വച്ചതാ പക്ഷാചരണ പരിപാടിയുടെ കൺവീനറും അധ്യാപികയുമായ രൂപ. ആർ, മുഹസിന പി. ടി, രാക്കി .ആർ, ശരണ്യ രവീന്ദ്രൻ, കലാ ജേ.സി, ജോസ്ന .എം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.