Latest News From Kannur

മയ്യഴിയിൽ സമരങ്ങളുടെ വേലിയേറ്റം. ബാരിക്കേഡ് തകർത്തു: സംഘർഷം, അറസ്റ്റ്,ധർണ്ണ

0

മാഹി: പെൻഷൻ പറ്റിയ വരെ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ വീണ്ടും നിയമിക്കാനുള്ള
വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മാഹി ഗവ.ഹൗസിന് മുന്നിൽ വിവിധ രാഷ്ട്രീയ / സാമുഹ്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ സമര പോരാട്ടങ്ങളുടെ വേലിയേറ്റം. സമീപകാലത്തൊന്നും മയ്യഴി കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങളുടെ മുന്നേറ്റമാണ് ഗവ:ഹാസിന് മുന്നിൽ അരങ്ങേറിയത്.
ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പ്രകടനമായെത്തി ഗവ: ഹൗസിന് മുന്നിൽ സ്ഥാപിച്ച ബിരിക്കേഡുകൾ തകർത്ത് മൂന്നോട്ട് നീങ്ങി. ഇവരെ മെയിൻ ഗേറ്റിൽ പൊലീസ് ഗേറ്റടച്ച് തടഞ്ഞു. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ കമ്മിറ്റി അംഗം ഫാസിൽ ഉദ്ഘാടനം ചെയ്തു.റോഷിത്ത്, നീരജ് ,രാജേഷ്, സുധീഷ് നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടധർണ്ണ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ,
അലി അക്ബർ ഹാഷിം, കെ.ഹരീന്ദ്രൻ, സത്യൻ കേളോത്ത്, പി.പി.വിനോദ് ,കെ.വി.ഹരീന്ദ്രൻ ആശാലത, പി.ടി.സി.ശോഭ, അബ്ദുൾ റഷീദ് സംസാരിച്ചു.
മാഹി മേയലാസംയുക്ത അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു.കെ.വി.സന്ദീപ്, ഷിബു കാളാണ്ടി, സി.പി.അനിൽ നേതൃത്വം നൽകി.
മാഹി മേഖലാ റസിഡൻസ് അസോസിയേഷൻ നടത്തിയ ധർണ്ണ എം.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രദാസ്, എം.ശ്രീജയൻ ,ഷിനോജ് രാമചന്ദ്രൻ ,അനുപമ സഹദേവൻ, രസ്ന ,ടി.സിയാദ് നേതൃത്വം നൽകി.
ജനകീയ പ്രക്ഷോഭത്തെ വെല്ലുവിളിച്ച് അറുപത് കഴിഞ്ഞവർ അധികാരത്തിൻ്റെ തണലിൽ ജോലിയിൽ പ്രവേശിച്ചാൽ എന്ത് വില കൊടുത്തും അവരെ തടയുമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ.റഫീഖ് സമരം ഉദ്ഘാടനം ചെയ്ത് മുന്നറിയിപ്പ് നൽകി.ടി.എം.സുധാകരൻ, കെ.ഷിബു, സോമൻ മാഹി, സതീശങ്കർ, ടി.എ.ലതീപ്, ഷാജി പിണക്കാട്ട്, സോമൻ ആനന്ദ്, ചാലക്കര പുരുഷു നേതൃത്വം നൽകി.  പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സി.ഐ.ബി.എം.മനോജ്, എസ്.ഐ.മാരായ റിനിൽകുമാർ, അജയ്, പി.പി.ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സേന അണിനിരന്നിരുന്നു.മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ ശക്തിയായി പ്രതിഷേധിച്ചു.അഭ്യസ്തവിദ്യരായ യുവതി യുവാക്കളോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന കൊടുംക്രൂരതയുടെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പുറത്തിറക്കിയ ഞെട്ടിക്കുന്ന ഉത്തരവ് – ബി.എഡ്ഡും , ടി.സി.സിയും പൂർത്തികരിച്ച് ഒരുജോലിക്ക് സർക്കാറിന്റെ വിളിയും കാത്ത് നിൽക്കുമ്പോഴാണ് ഒരിക്കല്ലും പ്രതീക്ഷിക്കാത്തതും അംഗീകരിക്കാൻ പറ്റാത്തതുമായ സർക്കാറിന്റെ ഈ ക്രുരമായ നിലപാട് ഉണ്ടായിട്ടുള്ളത്. പെൻഷൻ പറ്റിയ ഒര അദ്ധ്യാപകനും ഇത്തരം ജോലിക്ക് വേണ്ടി തയ്യാറാവാൻ പാടില്ലെന്നും,

അവർ തന്നെ പഠിപ്പിച്ച് ഉയർത്തിബിരുദ്ധാരികളാക്കിയഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് പെൻഷൻ പറ്റിയ ഗുരുനാഥന്മാർ തന്നെ വിലങ്ങ് തടിയാകാൻ പാടില്ലെന്നും മോഹനൻ അഭ്യർത്ഥിച്ചു.
ഉദ്യോഗാർത്ഥികളുടെ അന്നം മുട്ടിക്കുന്ന സർക്കാറിന്റെ ഇത്തരംനീചമായ തീരുമാനംപിൻവലിച്ചില്ലെങ്കിൽശക്തമായ പ്രക്ഷോഭവുമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് കെ.മോഹനൻ രേഖാമൂലംഅധികാരികളെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.