Latest News From Kannur

വിശ്വകർമ്മജയന്തി ദിനത്തിൽ പാനൂരിൽ ബിഎംഎസ് പ്രകടനവും പൊതുസമ്മേളനവും

0

പാനൂർ:    സെപ്റ്റംബർ 17ന് വിശ്വകർമ്മ ജയന്തി ദിനമായ ദേശീയ തൊഴിലാളി ദിനത്തിൽ പാനൂരിൽ ബിഎംഎസ് നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബി എം എസ് പാനൂർ , തലശ്ശേരി, മാഹി, കൂത്തുപറമ്പ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തുന്നത്.
ഭാരതീയ മസ്ദൂർ സംഘം പ്രവർത്തനത്തിന്റെ ആരംഭ കാലഘട്ടം മുതൽ തന്നെ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചുവരുന്നു.
ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവത്കൃത വ്യവസായം, വ്യവസായ വത്കൃത രാഷ്ട്രം എന്ന സന്ദേശം നൽകി പ്രവർത്തിച്ചുവരുന്ന ബി.എം.എസ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ രാജ്യം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു വർഷക്കാലമായി നമ്മുടെ രാജ്യത്ത് നടന്നുവരുന്ന ജി20 യുടെ നേതൃസ്ഥാനം നമ്മുടെ പ്രധാനമന്ത്രിയെ തേടി എത്തി എന്നുള്ളത്. ജി20 യുമായി ബന്ധപ്പെട്ട് ഭാരതം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ വികസിത രാജ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നതായി നാം കണ്ടുകഴിഞ്ഞു.
രാജ്യത്തിന്റെ
വികസനത്തിന്   അനുകൂലമായ സാഹചര്യം ഉയർന്നുവരുമ്പോഴും വിദേശ ശക്തികളുടെ പിൻബലത്തിൽ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾ രാജ്യത്തിന്റെ വികസനത്തെ പിന്നിലേക്ക് വലിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടുവരുന്നു. ഇത്തരുണത്തിൽ ബി.എം.എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിശ്വകർമ്മ ജയന്തി ആഘോഷങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്.
പ്രകടനം വൈകുന്നേരം 4 മണിക്ക് ഗുരുസന്നിധിയിൽ നിന്നും ആരംഭിക്കും. തുടർന്ന് പാനൂർ ബസ്സ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം ബി.എം.എസ് പാനൂർ മേഖല പ്രസിഡണ്ട് വി.കെ രവീന്ദ്രന്റെ അധ്യക്ഷതയിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക് സംഘം കണ്ണൂർ വിഭാഗ് കാര്യകാരി അംഗം ആർ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ, മേഖലാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകും.വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ,മേഖലാ പ്രസിഡണ്ട് വി.കെ രവീന്ദ്രൻ ,മേഖലാ സെക്രട്ടറി കെ.ടി.കെ.ബിനീഷ്,മേഖല വൈസ് പ്രസിഡണ്ട്   ഇ.രാജേഷ്, മേഖലാ ജോ. സിക്രട്ടരി സി.എം. മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.