ന്യൂമാഹി: ജനകീയ കൂട്ടായ്മയിൽ ഓർമ്മപ്പൂമരം ക്രിയേഷൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ഒരു നാൾ സിനിമയുടെ പ്രദർശനത്തിൻ്റെ ഭാഗമായി ടീസർ, ഗാനം എന്നിവയുടെ പ്രകാശനവും ആദര സമർണവും നടത്തി. കുറിച്ചിയിൽ എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികളുടെ ഓർമ്മപ്പൂമരം കൂട്ടായ്മ നടത്തിയ ചടങ്ങിൽ പ്രസിഡൻ്റ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു. നാടക-സിനിമാ പ്രവർത്തകൻ രാജേന്ദ്രൻ തായാട്ട് ടീസർ പ്രകാശനം ചെയ്തു.
സിനിമാ നാടകപ്രവർത്തകനും റേഡിയോ പ്രോഗ്രാം ഡയറക്ടറുമായിരുന്ന കെ.പി.കെ. വെങ്ങര ഗാനം പ്രകാശനം ചെയ്തു.
വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി സിനിമാ പ്രവേശന കൂപ്പൺ വില്പന ഉദ്ഘാടനം ചെയ്തു. മെയിൻ സ്പോൺസറായ ലോറൽ ഗാർഡൻ്റെ എം.ഡി.യുടെ മക്കൾ ജെനി, ജെസ, ജെഫ, ലോറൽ മാനേജർ നിഥിൻ എന്നിവർ ചേർന്ന് പ്രവേശന കൂപ്പൺ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പി.ജെ.ആൻ്റണി സംസ്ഥാന പുരസ്‌കാരം, പി.എം.താജ് സംസ്ഥാന പുരസ്കാരം തുടങ്ങി നൂറോളം അവാർഡുകൾ കരസ്ഥമാക്കിയ രാജേന്ദ്രൻ തായാട്ട്, പ്രമുഖ വ്യവസായിയും ലോറൽ ഗാർഡൻ ഉടമയുമായ ജസ്ലിം മീത്തൽ, ഒരുനാൾ സിനിമാ സംവിധായകൻ അനിൽ സോപാനം, തിരകഥാകൃത്ത് ശശിശങ്കർ എന്നിവരെയും ഒരുനാൾ സിനിമയുടെ പിന്നണി പ്രവർത്തകരായ ശ്രീജിത്ത് സുന്ദർ (ക്യാമറ), യദു ഈയ്യത്തുങ്കാട് (മെയ്ക്കപ്പ്), എൻ.വി.സുഷമ (മെയ്ക്കപ്പ് ), അനിത രവീന്ദ്രൻ (ഡബിങ്ങ്), എ.കെ.സുഷ സുധീർ (ഡബിങ്ങ്), ശ്രദ്ധ സുധീർ (ഗായിക) എന്നിവരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, സ്ഥിരം സമിതി അധ്യക്ഷ എം.കെ.ലത, എസ്.കെ.വിജയൻ, സഗീഷ്, എൻ.വി.സ്വാമിദാസൻ, കെ.വി.ദിവിദ എന്നിവർ ആദര സമർപ്പണം നടത്തി. സിനിമാ നടനും എഴുത്തുകാരനുമായ ഡോ. പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ മുഖ്യാതിഥി ആയിരുന്നു. ജീവകാരുണ്യ പ്രവർത്തകയും ചിത്രകാരിയുമായ കെ.ഇ.സുലോചന, പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ സി.കെ.രാജലക്ഷ്മി, സെക്രട്ടറി സഗീഷ്, ഒരുനാൾ പി.ആർ.ഒ. എൻ.വി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post