കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു.
1980, 1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ വിവിധ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു.
സംസ്കാരം നാളെ
പിപി മുകുന്ദന്റെ മൃതദേഹം രാവിലെ 11 മണിയോടെ ആര്‍എസ് എസ് എറണാകുളം കാര്യാലയത്തില്‍ എത്തിക്കും. അവിടെ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭൗതികദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ മണത്തണ കുടുംബ ശ്മശാനത്തില്‍ വ്യാഴാഴ്ച്ച വൈകീട്ട് 4 ന് സംസ്കാരം നടക്കും.