തലശ്ശേരി : തലശ്ശേരിയിൽ പുതുതായി ആരംഭിച്ച ഫീനിക്സ് ഹോം എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ, സഹകരണ സ്ഥാപനങ്ങളിലെ ജൂണിയർ ക്ലർക്ക് തസ്തികയുടെ പരീക്ഷക്ക് ഹാജരാകുന്നവർക്കായുള്ള പരീക്ഷാപരിശീലനം നടത്തുന്നു.
സപ്തമ്പർ 10 , 11 , 12 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം.
സപ്തമ്പർ 16 ന് നടക്കുന്ന പരീക്ഷക്ക് മുന്നോടിയായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
പരിശീലനത്തിൽ പഴയ ഇംഗ്ലീഷ് ചോദ്യങ്ങൾ മുഖ്യമായും ചർച്ചചെയ്യും.
കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന സഹകരണമാസികയായ “മൂന്നാം വഴി ” യിൽ കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ വന്ന പത്ത് സെറ്റ് ചോദ്യങ്ങൾ പരിശീലനത്തിൽ ചർച്ച ചെയ്യും. തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ഫീനിക്സ് ഹോമിൽ നടക്കുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 9447061302 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.