തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ മറികടന്നത്. ചാണ്ടി ഉമ്മന്‍ 40000ല്‍പ്പരം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.1970 മുതല്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി 2011ല്‍ നേടിയതാണ് റെക്കോര്‍ഡ് ഭൂരിപക്ഷം. 2016ല്‍ ജെയ്ക് സി തോമസിനെതിരെ നേടിയ 27,092 ആണ് ഭൂരിപക്ഷത്തില്‍ രണ്ടാമത്തേത്. എന്നാല്‍ 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് കൂടുതല്‍ താളം കണ്ടെത്തുന്നതാണ് കണ്ടത്. അന്ന് 9,044 ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം.
Sign in
Sign in
Recover your password.
A password will be e-mailed to you.