കണ്ണൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ , ലോക ഫിസിയോ തെറാപ്പി ദിനാചരണം 2023 സപ്തമ്പർ 10 ഞായറാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെയാണ് ദിനാചരണപരിപാടികൾ നടത്തുന്നത്.
വിവിധ തരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോ തെറാപ്പി ചികിത്സയും എന്നതാണ് ഈ വർഷത്തെ ഫിസിയോ തെറാപ്പി ദിനാചരണ സന്ദേശം.
10 ന് രാവിലെ കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമാപിക്കുന്ന സൈക്കിൾ റാലിയും പഴയ ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങി മാസ്കോട്ട് പാരഡൈസ് ഹോട്ടലിൽ സമാപിക്കുന്ന വാക്കത്തോണും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് രാവിലെ 10 മണിക്ക്
ലോകഫിസിയോ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ തല സമാപനച്ചടങ്ങ് മാസ് കോട്ട് പാരഡൈസ് ഹോട്ടലിൽ നടക്കും.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. ലഫ്റ്റനന്റ് കേണൽ ഡോ. ജയ്കിഷൻ മുഖ്യാതിഥിയായി പങ്കെടുക്കും.
20 വർഷത്തിലേറെ സർവ്വീസുള്ള ഫിസിയോ തെറാപ്പിസ്റ്റുകളെ ആദരിക്കും.
കഴിഞ്ഞ അക്കാദമിക് വർഷം വിവിധ കോളജുകളിൽ നിന്നും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. ഫിസിയോ തെറാപ്പി ദിനാചരണ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ ഡോ.ഷാബി ഭരതൻഡോ . സുബീഷ് വി.വി.ഡോ. നിതിൻ എ.കെ.ഡോ.രജ്ന രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post