Latest News From Kannur

ഉദാരമതികളുടെ കനിവ് തേടുന്നു തയ്യിൽ രമേശൻ

0

BANK DETAILS:

Kerala Gramin Bank, New Mahe Branch Account Name: Thayyil Rameshan Chikithsa Sahaya Committy

Account Number: 40528101029738

IFSC Code: KLGB0040528

രണ്ട് വ്യക്കകളും തകരാറിലായ, നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായ കുടുംബനാഥൻ, കനത്ത ചികിത്സാ ബാദ്ധ്യതയ്ക്ക് മുന്നിൽ എന്തു ചെയ്യണം എന്നറിയാതെ നമുക്കിടയിൽ നിസ്സംഗനായി നിൽക്കുകയാണ്.

ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ പതിനൊന്നാം വാർഡിലെ പരേതരായ ബാപ്പു – നാണി ദമ്പയികളുടെ മകൻ തയ്യിൽ രമേശനാണ് (51) ഇരു വൃക്കകളും തകരാറിലായി അടിയന്തിര ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചികിത്സാ ചിലവിന് വകയില്ലാതെ കഴിയുന്നത്. നിവൃത്തിക്ക് പോലും വകയില്ലാതെ, കൊച്ചു വീട്ടിൽ, ഭാര്യയും പറക്കമുറ്റാത്ത രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന് ഭാരിച്ച ചികിത്സാ ചിലവ് ചിന്തിക്കാൻ പോലുമാവില്ല. വൃക്കമാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ നിസ്സഹായനായ ഈ കുടുംബനാഥന്റെ ചികിത്സാ നിധി സ്വരൂപിക്കാൻ സുമനസ്സുകളായ നാട്ടുകാർ ഒരു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. നന്മ മനസ്സുകളുടെ ഉദാരമായ സഹായം ലഭ്യമായാൽ, ഈ നിരാലംബമായ കുടുംബത്തെ രക്ഷപ്പെടുത്താനാവും നാട്ടുകാരുടെ കൈതാങ്ങിന് ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.

GPay

7907585358

7738407632

Leave A Reply

Your email address will not be published.