മാഹി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പള്ളൂരിൽ ശോഭയാത്ര നടത്തി. ഇന്നലെവൈകുന്നേരം ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തു അശ്വിൻ അഭിലാഷ് ഗോകുല പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പാറാൽ, പള്ളൂർ, ഇരട്ടപിലാക്കൂൽ വഴി കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തിൽ ശോഭായാത്ര സമാപിച്ചു.ഉണ്ണികണ്ണന്മാർ,രാധമാർ , നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗോപികമാരുടെ നൃത്തം, ഭജനസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി.”അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും ” എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി – ബാലദിനമായി ആഘോഷിച്ചത്.സ്വാഗത സംഘം ഭാരവാഹികളായ പ്രതീഷ് പരിമഠം, കാട്ടിൽ പുഷ്പൻ , ഇ. അജേഷ്, കെ.ടി.കെ.രാജേഷ്, കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.