Latest News From Kannur

നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്‍റെര്‍ണല്‍ വിജിലൻസ് ഓഫീസർ ആയി സ്ഥാനക്കയറ്റം ലഭിച്ചു

0

നാദാപുരം :  നാദാപുരം ഗ്രാമപഞ്ചായത്തിൽ 16 മാസമായി സെക്രട്ടറിയായി ജോലി ചെയ്തുവരുന്ന ടി ഷാഹുൽ ഹമീദിന് പുതുതായി ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പില്‍ സൃഷ്‌ടിച്ച ഇന്‍റെര്‍ണല്‍ വിജിലൻസ് ഓഫീസർ ആയി, അസിസ്റ്റൻറ് ഡയറക്ടർ ഓഫ് പഞ്ചായത്ത് തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എല്‍.എസ്.ജി.ഡി ജോയിൻറ് ഡയറക്ടർ ഓഫീസിലാണ് നിയമനം ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ച ടി ഷാഹുൽ ഹമീദിന് ശുചിത്വമാലിന്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന ജില്ലാ തലത്തിലുള്ള വിവിധങ്ങളായ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂരിൽ വെച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ പഞ്ചായത്ത് രാജ്‌ വിഷയത്തിൽ സംസ്ഥാനതല ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സർക്കാർ പ്രസിദ്ധീകരണങ്ങളിൽ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കിലയുടെ റിസോഴ്സ് പേഴ്സണായും കുടുംബശ്രീ മിഷനിൽ സംസ്ഥാന പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശിയായ ടി ഷാഹുൽ ഹമീദ് ഇപ്പോള്‍ മാഹിയിലാണ് താമസിക്കുന്നത്.

Leave A Reply

Your email address will not be published.