നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടിന്റെ സഹായത്തോടെ കുട്ടികൾക്കായി “സജ്ജം ”എന്ന പേരിൽ റെസിലിയൻസ് ക്യാമ്പ് സംഘടിപ്പിച്ചു .കാലാവസ്ഥ വ്യതിയാനം, കുട്ടികളുടെ അവകാശങ്ങൾ ,സാമൂഹ്യപ്രതിബദ്ധത ,ദുരന്ത നിവാരണം എന്നീ മേഖലകളിൽ കാലികമായ സംഭവ വികാസങ്ങളിൽ പ്രതിരോധശേഷി കുട്ടികളിൽ ഉണ്ടാക്കുന്നതിനാണ് സജ്ജം ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വാർഡുകളിൽ നിന്ന് 50കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, സി ഡി എസ് കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ, സി ഡി എസ് അക്കൗണ്ടന്റ് കെ സിനിഷ. എന്നിവർ സംസാരിച്ചു കുടുംബശ്രീ ബാലസഭ റിസോഴ്സ് പേഴ്സൺ വി സിന്ധു, എന്‍ ഷിജി എന്നിവർ ക്ലാസ് എടുത്തു ,നാളെക്യാമ്പ് സമാപിക്കുന്നതാണ്.