പാട്യം: ഓട്ടച്ചിമാക്കൂൽ നാട്ടൊരുമ ഒരിക്കൽ കൂടി ഓണവിരുന്നൊരുക്കി നാടിന് മാതൃകയായി. ഒരു കൂട്ടം സുമനസ്സുകൾ ചേർന്ന് തൊക്കിലങ്ങാടി സ്നേഹ സദനിലെ അന്തേവാസികൾക്ക് ഓണസദ്യക്കുള്ള വിഭവങ്ങളൊരുക്കിയാണ് ഇത്തവണ നാടിന് ഓണസമ്മാനമൊരുക്കിയത്. കൂട്ടത്തിൽ പ്രദേശത്തെ നിർദ്ദയരായ അഞ്ചോളം കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റും ഓണപ്പുടവ യും നൽകി. ചടങ്ങ് കതിരൂർ സി ഐ മഹേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ രമേഷ് ബാബു,വി. രതി,എം പ്രകാശൻ ,കെ എൻ അനീഷ് എന്നിവർ സംസാരിച്ചു.