Latest News From Kannur

ഒരു വട്ടം കൂടി – 3 ന് ഞായറാഴ്ച 9.30 ന്

0

പാനൂർ :  ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ 1989 ലെ എസ്.എസ്.എൽ.സി. ക്ലാസ്സിലെ സഹപാഠികൾ ഒരു വട്ടം കൂടി എന്ന പേരിൽ സപ്തമ്പർ 3 ഞായറാഴ്ച രാവിലെ 9.30 ന് ഒത്തുചേരുന്നു.

രന്തീവ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സഹാപാഠികളുടെ കൂട്ടായ്മ പ്രാർത്ഥനാഗീതാലാപനത്തോടെ ആരംഭിക്കും. കൂട്ടായ്മയിൽ ഗുരുനാഥൻമാരെ ആദരിക്കൽ , കലാപരിപാടികൾ തുടങ്ങി പല പരിപാടികളും വിവിധ മത്സരങ്ങളും നടത്തും. സാംസ്കാരിക പ്രവർത്തകൻ വി.ഇ. കുഞ്ഞനന്തൻ പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ – ഒരു വട്ടം കൂടി – ഉദ്ഘാടനം ചെയ്യും.
സ്മിത സ്വാഗത ഭാഷണവും ഷിജിത്ത് കൃതജ്ഞതാ ഭാഷണവും നടത്തും.

Leave A Reply

Your email address will not be published.