പാനൂർ: ഈസ്റ്റ് പാലത്തായി ശ്രീനാരായണ സാംസ്ക്കാരിക കേന്ദ്രം ഗ്രന്ഥാലയവും പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്തു. ചതയദിനാഘോഷവും പുതിയ കെട്ടിടവും കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു.
കേന്ദ്രം പ്രസിഡൻറ് സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പ്രീത അശോക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നഗരസഭാ കൗൺസിലർ സുഖില, റഫീഖ് പാലത്തായി, സജീവ് ഒതയോത്ത്, ടി.പി സദാനന്ദൻ, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു.തുടർന്ന് കലാ പരിപാടികളും അരങ്ങേറി.