പാനൂർ: ഗുരുസന്നിധിയിൽ 169ാം ശ്രീനാരായണഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശേഷാൽ പൂജ, ദീപാരാധന , ഗണപതി ഹോമം, ഭഗവതി സേവ, വിശേഷാൽ പൂജ, സമൂഹസദ്യ, സാംസ്ക്കാരിക സമ്മേളനം എന്നിവ ഉണ്ടായി. സാംസ്കാരിക സമ്മേളനത്തിൽ അശോകൻ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. എം.ഭാനു മാസ്റ്റർ സമ്മാനദാനം നടത്തി. ടി.പ്രദീപൻ അധ്യക്ഷത വഹിച്ചു.എൻ കെ നാണു മാസ്റ്റർ സ്വാഗതവും ഷംജിത്ത് നന്ദിയും പറഞ്ഞു.