പാനൂർ : എസ് എൻ ഡി.പി പാനൂർ യൂണിയന്റെ നേതൃത്വത്തിൽ പാനൂർ യൂണിയൻ ഓഫീസിൽ ഗുരുപൂജയും പ്രാർത്ഥനയും നടന്നു. ഇന്നലെരാവിലെ 9 മണിക്ക് ഓഫീസിൽ നടന്ന പ്രാർഥനാ യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ മാസ്റ്റർ ദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം ഗുരുപൂജയ്ക്കും പ്രാർത്ഥനയ്ക്കും നേതൃത്വം നല്കി. തുടർന്നു നടന്ന ഗുരുസ്മരണയിൽ വി.കെ. ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു. ശശീന്ദ്രൻ പാട്യം, കെ.പി ശശീന്ദ്രൻ , യോഗം ഡയരക്ടർ കെ.കെ സജീവൻ എം കെ.ലിഷിത്ത്, എൻ.പി.രവീന്ദ്രൻ , ടി.പവിത്രൻ ,എം കെ.രാജീവൻ ,കെ. ചിത്രൻ ,ഒ.പുരുഷോത്തമൻ പവിത്രൻ വള്ളങ്ങാട്, എം.ഹരീന്ദ്രൻ , ചുങ്കക്കാരൻ വിനോദ് എന്നിവർ സംസാരിച്ചു. വൈകുന്നേരം 3 മണിക്ക് പാനൂർ ബസ്സ്റ്റാന്റിൽ നിന്നും ഗുരുസന്നിധിയിലേക്ക്
വാദ്യഘോഷത്തിന്റെ അകമ്പടിയോടെ എസ് എൻ ഡി പി , മൈക്രോ ഫിനാൻസ് യൂത്ത്മൂവ്മെന്റെ, അംഗങ്ങൾ പീതപതാകയും മുത്തു കുടയുമേന്തി ഘോഷയാത്ര നടത്തി . ഘോഷയാത്രയ്ക്ക് പാനൂർ യൂണിയൻ ,ശാഖ, വനിത സംഘം യൂത്ത്മൂവ്മെന്റ, നേതാക്കൾ നേതൃത്വം നല്കി.
നൂറു കണക്കിനാളുകൾ ഘോഷയാത്രയിൽ അണിനിരന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post