തലശ്ശരി : വയലളം ശ്രീനാരായണ ഗുരുവരാലയത്തിൽ നൂറ്റി അറുപത്തി ഒമ്പതാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയായ ചതയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ചതയ ദിന സാംസ്കാരിക സമ്മേളനം ചലച്ചിത പിന്നണി ഗായകനും സാംസ്കാരിക പ്രവർത്തകനുമായ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ ഡോ. കാസിനോ മുസ്തഫ ഹാജി വിവിധ കലാമത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും എസ്.എസ്.എൽ.സി,
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥി പ്രതിഭകൾക്കും സമ്മാനങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു. എ. നിധീഷ് കുമാർ അധ്യക്ഷത വഹിച്ചു.
എം.എ. സുധീഷ് സ്വാഗതവും എൻ.എം ദിലീഷ് നന്ദിയും പറഞ്ഞു. തുടർന്ന് സമൂഹസദ്യയും ഉണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post