മാഹി: പോണ്ടിച്ചേരി എയിഡ്സ് കൺട്രോൾ സൊസൈറ്റി, മാഹി വൊളൻ്ററി കൗൺസിലിംഗ് ആൻ്റ് ടെസ്റ്റിംഗ് സെൻ്റർ, മാഹി ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ എച്ച്ഐവി ബോധവൽകരണ റെഡ് റൺ 2023 സംഘടിപ്പിച്ചു.
രമേശ് പറമ്പത്ത് എംഎൽഎ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി ഇഷ്ഹാഖ് , പന്തക്കൽ ഹെൽത് ആൻറ് വെൽനെസ് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ മുഹമ്മദ്കുടാടെതാഴെ
എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
പന്തക്കൽ ഗവ. ആശുപത്രി മുതൽ നാലുതറ മുത്തപ്പൻ ബസ് സ്റ്റോപ്പ് വരെയാണ് റെഡ് റൺ സംഘടിപ്പിച്ചത്.
ഇന്ദിരാഗാന്ധി പോളിടെക്ക്നിക്ക് കോളേജ്, രാജീവ് ഗാന്ധി ഐ ടി ഐ, മഹാത്മാഗാന്ധി ഗവ. ആർട്സ്കോളജ്, മാഹി കോപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻ്റ് ടെക്നോളജി, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൻ്റൽ സയൻസ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് റെഡ് റൺ 2023 ൽ പങ്കാളികളായത്.
പോണ്ടിച്ചേരി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ബാലമുരളി, ജിപ്മർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കൗൺസിലർ അരുൺ,
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ കോളജ് അസോസിയേറ്റ് പൊഫസർ ഡോ.റജിൽ
പബ്ലിക് ഹെൽത് നഴ്സിംഗ് ഓഫീസർ ബി ശോഭന ,വി.സി.ടി. സി കൗൺസിലർ ഉണ്ണികൃഷ്ണൻ വിജയരാമൻ
ഐസിടിസി ലാബ് ടെക്നീഷ്യൻ കെ അമിത , പബ്ലിക് ഹെൽത് സ്റ്റാഫ്സ്, ആശാ വർക്കർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.