മാഹി: ശ്രീകൃഷ്ണ ഭജനസമിതിയുടെ സ്ഥാപകനും മാഹി എം എൽ എ യുമായിരുന്ന പി.കെ. രാമൻ്റെ നാൽപത്തിരണ്ടാം ചരമവാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ശ്രീകൃഷ്ണഭജനസമിതി പ്രസിഡൻ്റ് പി പി വിനോദ് അധ്യക്ഷത വഹിച്ചു. സി.എച്ച്.പ്രഭാകരൻ മുഖ്യഭാഷണം നിർവ്വഹിച്ചു. കെ. ഹരീന്ദ്രൻ, ചാലക്കര പുരുഷു, കെ എം പവിത്രൻ, കെ എം ബാലൻ,പി സി ദിവാനന്ദൻ, പി ഭാനുമതി, പി.വേണുഗോപാൽ, അസീസ് മാഷ് മാഹി, ബൈജു പൂഴിയിൽ, കെ കെ വത്സൻ, കെ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ പത്താംതരം
പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.
പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലാ കായികമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും ചടങ്ങിൽ വെച്ച് നടത്തുകയുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.