കുറിച്ചിയിൽ: ഈയ്യത്തുങ്കാട് ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണാഘോഷം നടത്തി. പൂക്കളവും ഓണസദ്യയുമുണ്ടായി.
കുട്ടികളുടെയും വീട്ടമ്മമാരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളുമുണ്ടായി. പഞ്ചായത്ത് അംഗം ടി.എ.ഷർമിരാജ് ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഇൻചാർജ് കെ. സന്ധ്യാറാണി അധ്യക്ഷത വഹിച്ചു. മുൻ എച്ച്.എം. ടി.പി. ക്ഷേമ സമ്മാനങ്ങൾ നൽകി. പി.ടി.എ. പ്രസിഡൻ്റ് ബി.കെ.പ്രദീപൻ, മദർ പിടിഎ പ്രസിഡൻ്റ് വി.കെ.അസ് ന, സ്ഥാഫ് സെക്രട്ടറി പി.കെ.സിന്ധു, അധ്യാപികമാരായ കെ.ഷമീറ, കെ.മഫീദ, വർഷ ദിനേശ്, എം.സി.അഞ്ജന, സ്കൂൾ ലീഡർമാരായ എം.ആവണി, പി.കെ.കാർത്തിക് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.