മാഹി : തകർന്ന് കിടക്കുന്ന മാഹി പാലം അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കുക.മാഹിലിലെയും ന്യൂമാഹിയിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുക.
വടകര M P തലശേരി MLA മാഹി MLA തുടങ്ങിയ ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎംഎസ്) മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ശനിയാഴ്ച രാവിലെ 10.30 ന് ന്യൂമാഹിയിൽ നിന്ന് മാഹിയിലേക്ക് പ്രതിഷേധമാർച്ചും തുടർന്ന് ന്യൂമാഹി ടൗണിൽ ധർണ്ണയും നടത്തുന്നു. ബി എം എസ് കണ്ണുർ ജില്ല സിക്രട്ടറി എം. വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്യും.