പാനൂർ: ശ്രീനാരായണ ഗുരുദേവരുടെ 169 മത് ജയന്തി സന്ദേശത്തിന്റെ ഭാഗമായി എസ് എൻ ഡി പി പാനൂർ യൂണിയന്റെ നേതൃത്വത്തിൽ പാനൂർ ടൗണിൽ പതാക ദിനമാചരിച്ചു. യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ മാസ്റ്റർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.ശശീന്ദ്രൻ ,ഡയരക്ടർ കെ.കെ. സജീവൻ , യൂത്ത്മൂമൂവ്മെന്റ് പ്രസിഡണ്ട് എം.കെ.രാജീവൻ , ചിത്രൻ കണ്ടോത്ത്, എൻ വി അനീഷ്, കെ.സുരേന്ദ്രൻ ,വി സി. പവിത്രൻ സംസാരിച്ചു.