മുസ്ലിം ലീഗ് ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പോണ്ടിച്ചേരി സംസ്ഥാനതല നേതൃ യോഗം മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.
മാഹി : (പോണ്ടിച്ചേരി): ഇന്ത്യയുടെ ജനാധി പത്യ മതേതര സ്വഭാവം നിലനിർത്താൻ ന ടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടു പ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ‘ഇൻഡ്യ’ അധികാരത്തിലേറണമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമാ യി പോണ്ടിച്ചേരി സംസ്ഥാന തല നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷ അവ കാശങ്ങൾക്കു നേരെയുള്ള കടന്നാക്രമ ണങ്ങൾ യഥാർത്ഥത്തിൽ ഭരണ ഘടനക്കു നേരെയാണ്. ബിജെപി അധികാരത്തിൽ വന്നതിനു ശേഷം മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷാ സമൂഹങ്ങളുടെ അവകാശ ങ്ങൾ ഓരോ ദിവസം കവർന്നെടുക്കപ്പെടു കയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ പോ ലും വരുതിയിലാക്കാൻ ബിജെപി ശ്രമി ക്കുന്നു. പ്രതിപക്ഷ സഖ്യം മുന്നോട്ട് വെ ക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ്. അതിന്റെ കൂടെ മുസ്ലിം ലീഗ് ശക്തമായി നിലയുറപ്പിക്കും. ബിജെ പി ഭരണത്തിൽ പോണ്ടിച്ചേരി നേരിടുന്നത് വികസന മുരടിപ്പാണെന്നും ഇതിനെതിരെ യും മുസ്ലിം ലീഗ് സമരം ചെയ്യുമെന്നും അ ദ്ദേഹം പറഞ്ഞു.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നട ത്തി. ലോകത്തെ ഏറ്റവും വലിയ ജനാധി പത്യ രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങ ളുടെ ശവപ്പറമ്പാക്കി ബിജെപി മാറ്റുകയാ ണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലും ഹരിയാന നുഹിലും പോയപ്പോൾ കണ്ടത് അതാണ്. ലോകത്തിന് മുന്നിൽ ബിജെപി രാജ്യത്തെ നാണം കെടുത്തുകയാണെ ന്നും അദ്ദേഹം പറഞ്ഞു.
റിഷാദ് പള്ളിയത്ത് ഖിറാഅത്തും, എംഎ കെ ശിഹാബുദ്ദീൻ മരക്കാർ സ്വാഗതവും, പ്രസിഡൻറ് മുഹമ്മദലി മരക്കാർ കാരക്ക ൽ അദ്ധ്യക്ഷതയും വഹിച്ചു. സംഘടനാ പ്രവർത്തന പദ്ധതികൾ ദേശീയ അസിസ് റ്റൻറ് സിക്രട്ടറി സികെ സുബേർ അവതരി പ്പിച്ചു, എംപി അഹമ്മദ് ബഷീർ, പി യൂസ ഫ്, കെപി അബ്ദുൽ കരീം, എംഎ അബ് ദുൽ കാദർ, പിടികെ റഷീദ്, എവി ഇസ്മാ യിൽ, വികെ റഫീഖ്, അബ്ദുൽ നസീർ (കാരക്കൽ), മുഹമ്മദ് ആരിഫ് മരക്കാർ (കാരക്കൽ), മുഹമ്മദ് ഷരീഫ്(പോണ്ടിച്ചേ രി), മുഹമ്മദ് ഇബ്രാഹീം, അബ്ദുൽ കരീം പള്ളൂർ, അബ്ദുൽ ഹാലിക്ക്(പോണ്ടിച്ചേ രി), മർഷിന(വനിതാ ലീഗ്), മുഹമ്മദ് ഷമീൽ കാസ്സിം (യൂത്ത് ലീഗ് സിക്രട്ടറി) പ്രസംഗിച്ചു. അൽത്താഫ്(പാറാൽ) നന്ദി പ്രകാശനം നടത്തി.