പാനൂർ : 1989 – 90 ൽ പാനൂർ ഹൈസ്ക്കൂളിൽ നിന്നും പഠനം കഴിഞ്ഞവർമധുരം 90 എന്ന കൂട്ടായ്മ രൂപീകരിച്ച് മധുരം 90 എന്ന പേരിൽ കുടുംബ സംഗമം സംഘടപ്പിക്കുന്നു.
ആഗസ്ത് 20 ന് ഞായറാഴ്ച രാവിലെ 8.30 ആരംഭിച്ച് വൈകിട്ട് 5 മണി വരെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
മധുരം 90 ചെയർമാൻ പി.പി. പ്രശാന്ത് കുമാർ അധ്യക്ഷനായുള്ള ചടങ്ങിൽ , കെ.പി.മോഹനൻ എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനവും നടക്കും. ഡോ.കെ.വി.ശശിധരൻ അനുഗ്രഹ ഭാഷണം നടത്തും.
വാർഡ് മെമ്പർ പി.കെ. പ്രവീൺ , പി.ടി.എ.പ്രസിഡണ്ട് കെ.കെ.സുധീർ കുമാർ , മാനേജർ പി.കെ. സരള , പാനൂർ ഹൈസ്കൂൾ ഹെഡ് ടീച്ചർ മിനിജകുമാരി ,
കെ.കെ. വി സ്കൂൾ ഹെഡ് ടീച്ചർ പ്രമീള ,കെ.ബിജു ,കെ. ഭാഗ്യനാഥ് ,ലസീന സി ,ഷൈജു കെ.പി. എന്നിവർ ആശംസാഭാഷണം നടത്തും.കൺവീനർ കെ.പി.സുനിൽ കുമാർ സ്വാഗതവും കെ.വി. പ്രജോഷ് കൃതജ്ഞതയും പറയും.മധുരം 90 ന്റെ സ്മരണക്കായയി നിർമ്മിച്ച നെറ്റ് ബോൾ ഗ്രൗണ്ട് സമർപ്പണം 11 മണിക്കും ഫോട്ടോസെഷൻ 11.30 നും നടക്കും.
തുടർന്ന് മധുരം 90 അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
2 മണി മുതൽ വിനോദ പരിപാടികൾ നടക്കും. കാര്യപരിപാടികൾ വിശദീകരിക്കുവാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രജോഷ് കെ.വി , കെ. ഭാഗ്യനാഥ് , കെ.പി.സുനിൽകുമാർ , കെ.ബിജു , പി.പി. പ്രശാന്ത് , സുനിൽകുമാർ സൂര്യ , ഷീജ വി.പി. എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.