മട്ടന്നൂർ : ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഷിക ദിനത്തിൽ മികച്ച ജൈവ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഷിംജിത്ത് തില്ലങ്കേരിയെ ആദരിച്ചു. മട്ടന്നൂർ കൃഷി ഓഫീസർ പി സുഗിന പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ കൃഷ്ണകുമാർ കണ്ണോത് ഉപഹാരം നൽകിയും ട്രഷറർ ഇസ്മയിൽ ഹാജി പൊനാട അണിയിച്ചും ഷിംജിത്ത് തില്ലങ്കേരിയെ ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ്വി എം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപി പ്രീതി,എം എം സുജാത, ദിലീപ് കൊതേരി രാജീവൻ പി,രേഷ്മ കെ എം,കെ ജയശ്രീ എന്നിവർ സംസാരിച്ചു.