പാനൂർ : മാക്കൂൽപ്പീടിക ഗുരുദേവ വിലാസം എൽ.പി.സ്കൂൾ 77-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വാർഡ് മെമ്പർ എൻ.കെ.ഷീല പതാകയുയർത്തി.പി.ടി.എ.പ്രസിഡണ്ട് അശോകൻ അദ്ധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ അനിത സ്വാതന്ത്ര്യ ദിന യോഗം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഷിംന രാജനെ ആദരിച്ചു
ഷമിന പി.ടി.,ഡോ.ശശിധരൻ കുനിയിൽ,ഡോ. പി.പി.ശ്രീജിന ,സരോജിനി ടീച്ചർ ,പത്മിനി ടീച്ചർ ,
രാഘവൻ മാസ്റ്റർ ,സൈനബ ടീച്ചർ ,പ്രദീഷ് വി ,എന്നിവർ ആശംസയർപ്പിച്ചു.എൻ.കെ.ഷീല സ്വാഗതവും ശൈലജ ടി.കെ. കൃതജ്ഞതയും പറഞ്ഞു.