ന്യൂമാഹി പഞ്ചായത്തും പ്രദേശവാസികളും ചേർന്ന് 7.80 ലക്ഷം രൂപ ചെലവിൽ പുതുക്കി പണിത പെരിങ്ങാടി വയലക്കണ്ടി രയരോത്ത് റോഡിന്റെ ഉദ്ഘാടനം ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിത.പി.കെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ഫാത്തിമ കുഞ്ഞി തയ്യൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ അസ്ലം.ടി.എച്ച്, വയലക്കണ്ടി റസാക്ക് ഹാജി, പഞ്ചായത്ത് മെമ്പർ എ.സി.രേഷ്മ, അനീഷ് ബാബു വി.കെ, ഇബ്രാഹീം.ടി.എച്ച്, അജേഷ് മാസ്റ്റർ, സുലൈമാൻ കിഴക്കേയിൽ, സി.പീതാംബരൻ, ഒ.വി.സുബാഷ് സംസാരിച്ചു. കോൺട്രാക്ടർ വിജയൻ, ഷാജി കൊള്ളുമ്മൽ, സി.എച്ച്.പ്രഭാകരൻ, സാബിർ കിഴക്കേയിൽ, അസ്നിൽ അബ്ദുൾ കാദർ, എം.കെ.പവിത്രൻ, സി.ടി.പവിത്രൻ, ഷറഫു വയലക്കണ്ടി, യുസഫ്.എൻ.കെ, നിജാസ്.ടി.ഏച്ച് എന്നിവർ നേതൃത്വം നൽകി.