അഴിയൂർ : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽഅഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി .മുന്നണി വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. എം സി ഇബ്രാഹിം, യു എ റഹീം , ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , വി പി പ്രകാശൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , സി സുഗതൻ , പി പി ഇസ്മായിൽ, പി കെ കോയ ,ബവിത്ത് തയ്യിൽ, ഫിറോസ് കാളാണ്ടി, കെ പി .രവി ന്ദ്രൻ,’കെ പി ചെറിയ കോയ തങ്ങൾ, കെ.പി എന്നിവർ സംസാരിച്ചു.