പൊന്ന്യം : പ്രിയദർശിനി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. കുട്ടികൾക്കും മുതിർന്നവർക്കുമായി ക്വിസ് മൽസരം,
കാരംസ് ടൂർണമെൻറ്, കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ
എന്നിവ സംഘടിപ്പിച്ചു. കെ.രാമചന്ദ്രൻ മാസ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എം.രാജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ
എ.കെ. പുരുഷോത്തമൻ നമ്പ്യാർ വിതരണം ചെയ്തു.
കെ.ലതിക ,എൻ. ഹരീന്ദ്രൻ, എ.വി.രാമദാസ്,ടി.വി അനൂപ് കുമാർ, ടി.വി.ശിവദാസ് ബാബു എന്നിവർ പ്രസംഗിച്ചു. പായസ വിതരണവുമുണ്ടായി.