പാനൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും പരിപാടിയുടെ ഭാഗമായി നേരത്തെ നടത്തിയ ചിത്രരചന, കഥ, കവിത രചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വി.പി. ചാത്തു അദ്ധ്യക്ഷത വഹിച്ചു.കെ.എം. ശോഭന, കെ.കുമാരൻ ,ശശീന്ദ്രൻ പാട്യം, ചിത്രകാരൻ രവീന്ദ്രൻ, ജയചന്ദ്രൻ കരിയാട് എന്നിവർ പ്രസംഗിച്ചു. .