പാനൂർ: പാലത്തായി യു.പി സ്കൂൾ സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മേരാ ഭാരത് മഹാൻ റാലി പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഫ്ലാഗ് ഓഫ് ചെയ്തു .സജീന്ദ്രൻ പുത്തൂർ ,ടി.സി ആഷ്ലിറാം എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് ഒരുക്കിയ ‘പ്യാരി ബാപു’ നൃത്ത ചിത്ര വിസ്മയം കുട്ടികൾക്ക് വേറിട്ട കാഴ്ചയായി. പ്രധാന അധ്യാപകൻ പി.ബിജോയ് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് സജീവ് ഒതയോത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സി.പിരജീഷ് കുമാർ കെ.റോഷ്നി എന്നിവർ സംസാരിച്ചു.