പാനൂർ : ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്യുലർ സ്ട്രീറ്റ് പാനൂർ ബസ്റ്റാൻ്റിൽ ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെകെ സുധീർകുമാർ അധ്യക്ഷനായി. കെ ഷിൻ്റു, അക്ഷയ് പാലക്കൂൽ, കെപി വിവേക് ,രശ്മി കളത്തിൽ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. പാനൂർ രാജു മാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു സെക്യുലർ സ്ട്രീറ്റിൻ്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിൽ ബ്ലോക്കിലെ 16 മേഖല കേന്ദ്രങ്ങളിലായി ആയിരങ്ങൾ അണിനിരന്നു.