മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായിവീരസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ശ്രീ നാരായണ ബി.എഡ്.കോളജിൽ നടന്നചടങ്ങ് പ്രസിഡണ്ട് ചാലക്കര പുരുഷു വിൻ്റെ അദ്ധ്യക്ഷതയിൽ രമേശ്പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.പി.ശിവദാസ്,ചുവാർകൃഷ്ണൻ,എ.വി.യൂസഫ്,ടി.എം.സുധാകരൻ,
ഷാജി പിണക്കാട്ട് സംസാരിച്ചു.
വിശിഷ്ട വ്യക്തിത്വങ്ങളെ ‘കർമ്മ ശ്രേഷ്ഠ ‘ പുരസ്ക്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
അഡ്വ: പി.പി.രാധാകൃഷ്ണൻ (അഭിഭാഷകൻ) ശ്രീ.വി.ഉണ്ണി മാസ്റ്റർ (കർഷകൻ) ശ്രീ.പി.ഗംഗാധരൻ മാസ്റ്റർ ( സാഹിത്യം )
ശ്രീ.എ.ബാലൻ(മാധ്യമം) കെ.പി.കുമാരൻ (ചെറുകിടവ്യാപാരം) സിസ്റ്റർ സി. രേഷ്മ (ആരോഗ്യം) എന്നിവരെയാണ് ആദരിച്ചത്. ഓണക്കിറ്റുകളും വിതരണം ചെയ്തു.ദാസൻ കാണി സ്വാഗതവും,ഇ.കെ.റഫീഖ് നന്ദിയും പറഞ്ഞു.ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post