Latest News From Kannur

ഇൻറൻസിഫൈഡ് മിഷൻ ഇന്ദ്രധനുസ് പ്രോഗ്രാം മാഹിയിലും തുടക്കമായി.

0

മാഹി: അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ ഒരു വാക്സിനും സ്വീകരിക്കാത്തവർക്കും, എന്തെങ്കിലും കാരണവശാൽ വാക്സിൻ വിട്ടു പോയവർക്കും, ഗർഭിണികൾക്കും വാക്സിൻ നൽകുന്നതിനായി ഗവൺമെൻ്റ് നടപ്പാക്കുന്ന ഊർജ്ജിത പരിപാടിയാണ് മിഷൻ ഇന്ദ്രധനുസ്.മൂന്നു ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുന്നത് . ആഗസ്റ്റ് 7 മുതൽ 12 വരെ .സപ്തംബർ 11 മുതൽ 16 വരെ.ഒക്ടോബർ 9 മുതൽ 14 വരെയാണ്.
ആഗസ്ത്7 മുതൽ 12 വരെയുള്ള ഇന്ദ്രധനുസിൻ്റെ ആദ്യഘട്ടം ഗവ.ജനറൽ ആശുപത്രി മാഹിയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാഖ് എ.പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് ഡയറക്ടർ ഡോ സൈബുന്നീസ ബീഗംആശംസകൾ നേർന്നു.ടെക്നിക്കൽ അസിസ്റ്റൻ്റ് എം. മതിയഴകൻ സ്വാഗതവും പബ്ലിക് ഹെൽത് നഴ്സ് ബി.ശോഭന നന്ദിയും പറഞ്ഞു. എ എൻ എം വി .പി സുജാത പ്രതിരോധ കുത്തിവെപ്പിൻ്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. എൽ എച്ച് വി കെ. മിനി, എൻ എം മാരായ ദീപ, ദീപ്തി ദേവദാസ്, രതിക കെ പി, ബനിഷ ബി , ജാസ്മിൻ നതാഷ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.