Latest News From Kannur

അഖിൽ ഭാരതീയ   ശിക്ഷാ സമാഗമം 29 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

0

മയ്യഴി:   2020 നാഷണൽ എഡുക്കേഷൻ പോളിസിയുടെ  മുന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 29 ന് ന്യൂഡൽഹി പ്രഗതി മൈതാനത്ത് രാവിലെ 10ന്   ഭാരതീയ ശിക്ഷാ സമാഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാഹി പന്തക്കൽ നവോദയ സ്കൂളിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ  പ്രിൻസിപ്പൽ ഡോ.കെ.ഒ.രത്നാകരൻ അറിയിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ പദ്ധതിയുൾക്കൊള്ളുന്ന 200 മൾട്ടി മീഡിയ എക്സിബിഷൻ മൈതാനത്ത് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ച്- പരിപാടിയിൽ 3000 പേർ നേരിട്ടും രണ്ടു ലക്ഷം പേർ അല്ലാതേയും പങ്കാളികളാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സംസ്ഥാനത്തിൻ്റെ വിദ്യാഭാസ ചുമതലുള്ള മന്ത്രിമാർ, സ്കൂൾ എഡുക്കേഷൻ സെക്രട്ടറി സജ്ജയ് കുമാർ, ഹയർ എഡുക്കേഷൻ സെക്രട്ടറി അതുൽ കുമാർ തിവാരി തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി  പുതിയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കും.

പ്രയോഗിക വിദ്യാഭാസം, കാര്യക്ഷമമായി കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ഇന്ത്യൻ ധാർമ്മികതയിൽ ഊന്നിയ വിദ്യാഭ്യാസം, സർക്കാർ വിദ്യാലയങ്ങളിൽ മികച്ച അധ്യാപകരെ നിയോഗിക്കുക, ആസ്വാദ്യകരമായ പഠനരീതി എന്നിവ ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. കൂടാതെ എല്ലാവർക്കും വിദ്യാഭ്യാസം, സ്കൂളിൽ പോകാത്ത 2 കോടി കുട്ടികളെ കൂടി സ്കൂളിലേക്ക് പ്രവേശിപ്പിക്കുക എന്നിവയും പദ്ധതിയിലുണ്ട്. മാഹി  കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഇൻ ചാർജ് ദീപക് ബർദ്വാൾ, നവോദയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.കെ.സജീവൻ, അധ്യാപകൻ ഷാജു ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.