Latest News From Kannur

അനുമോദനവും ഉപഹാര സമർപ്പണവും

0

പാനൂർ :

നൂപുരധ്വനി നാട്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. ചടങ്ങിൽ അനിലൻ മാഹി സ്വാഗതഭാഷണം നടത്തി. പ്രദീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിനിമാ നാടക പ്രതിഭ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ: കെ.വി.ശശിധരൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. സിനിമനാടക പ്രവർത്തകൻ സുധി പാനൂർ ആശംസ അർപ്പിച്ചു. അസിത അജിത്ത് നന്ദി പറഞ്ഞു. ചടങ്ങിൽ എസ് എസ് എൽ സി യിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും വിവിധ കലാപരിപാടികളിൽ മികവു തെളിയിച്ചവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.