കണ്ണൂർ: ഗവ.സ്കൂൾ ടീച്ചേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ധ്യാപകസംഗമം അന്തരിച്ച അംഗങ്ങളെ അനുസ്മരിച്ചും ഈ വർഷം ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിക്കുന്ന അംഗങ്ങളേയും വിവിധ രംഗങ്ങളിലെ പ്രതിഭകളേയും ആദരിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും സജീവമായതോടൊപ്പം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായി. അന്തരിച്ച അംഗങ്ങളായ സി.മോഹനൻ, എം. പങ്കജാക്ഷൻ, സി.പി.മോഹനൻ , പി.വി.കൃഷ്ണൻ , പി.വി.ശ്യാമള, പി.വി.രാധാകൃഷ്ണൻ , വി രഘുരാജൻ, എന്നിവരെയാണ് അനുസ്മരിച്ചത്.
ശ്രീകണ്ഠാപുരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.കുഞ്ഞിരാമൻ, കൂടാളി പബ്ലിക്ക് സർവ്വന്റ്സ് സൊസൈറ്റി പ്രസിഡണ്ട് എം കുഞ്ഞമ്പു, എന്നിവരെ അനുമോദിച്ചു
വി.ഇ. കുഞ്ഞനന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.
പി. രാഘവൻ മാസ്റ്റർ പെരളശേരി മുഖ്യ ഭാഷണം നടത്തി. എം. രത്നകുമാർ അനുസ്മരഭാഷണം നടത്തി. ഈ വർഷം സർവ്വീസിൽ നിന്നും വിരമിച്ച കെ.പി. പ്രസാദൻ , എൻ.പി. ജയപ്രകാശ് , പി.വി. ജലജ കുമാരി , ഷാജി റാം എന്നിവർക്ക് ടി.പി. രവീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി.
എൻ. തമ്പാൻ , കെ.വി.തോമസ്, കെ.വി. പാർവ്വതി, കെ. ഉമാവതി, വി.വി. ഉപേന്ദ്രൻ , പി.മുസ്തഫ, വി.പി.സുകുമാരൻ , എന്നിവർ പ്രസംഗിച്ചു. തായാട്ട് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ഡോ.ശശിധരൻ കുനിയിൽ സമാപന സന്ദേശം നൽകി. സുധീർ കുനിയിലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.