ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കരീക്കുന്നിൽ കരീക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ ജല സംഭരണി നിർമ്മാണ പ്രവൃത്തി 30 ന് മൂന്നിന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാഘാടനം ചെയ്യും.
കരീക്കുന്ന് ശുദ്ധജല വിതരണ പദ്ധതി നവീകരണത്തിൻ്റെ ഭാഗമായി പുതിയ ജലസംഭരണി നിർമ്മിക്കുന്നതിന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 11.35 ലക്ഷം രൂപയും ന്യൂമാഹി ഗ്രാമപഞ്ചായത്തിൻ്റെ 1.46 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം. ഉപഭോക്താക്കൾ കൂടിയതോടെ നിലവിലുള്ള ജലസംഭരണിയിൽ നിന്നുമുള്ള വെള്ളം മതിയാവാതെ വരുന്നുണ്ട്. അതിനാലാണ് പുതിയ ജലസംഭരണി നിർമ്മിക്കുന്നത്. നിലവിൽ 119 ഉപഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. 25000 ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ ജലസംഭരണിയും മോട്ടോർ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളും പൂർത്തിയാവുന്നതോടെ കരിക്കുന്ന് പ്രദേശത്ത് മുഴുവൻ സമയവും കുടിവെള്ളം വിതരണം ചെയ്യാൻ സാധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.