ന്യൂമാഹി: പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം തുടങ്ങിയ ജനസേവന കേന്ദ്രം കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീന് മുൻവശത്താണ് സേവന കേന്ദ്രം തുടങ്ങിയത്. സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. സി.ജി. അരുൺ അധ്യക്ഷത വഹിച്ചു. മിനി എ.ടി.എം. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസി. റജിസ്ട്രാർ എം.കെ.നിഖിൽ അച്ചടി സേവനങ്ങളുടെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ദിരാഗാന്ധി സഹകരാണാശുപത്രി പ്രസിഡൻ്റ് കെ.പി.സാജു നിർവ്വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ വി.രാധാകൃഷ്ണൻ അനുമോദിച്ചു. എൻ.കെ.പ്രേമൻ, എസ്.ശ്രീഷാദ്, ടി.എച്ച്.അസ്ലം, കെ.എം.രഘുരാമൻ, കെ.എം.പവിത്രൻ, കെ.പി.ശ്രീജിത്ത് കുമാർ, പി.പി.രഞ്ജിത്ത്, വി.കെ.അനീഷ് ബാബു, പി.സി. റിസാൽ, കെ.സി.ബുദ്ധദാസ്, പി.അഷറഫ്, വി.വത്സൻ എന്നിവർ പ്രസംഗിച്ചു.