Latest News From Kannur

പെരുന്നാൾ ദിനത്തിലും അവർ കർമ്മനിരതരായി.

0

മാഹി: ജീവകാരുണ്യ- സേവന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ മാഹി സി.എച്ച്.സെന്റർ, പെരുന്നാൾ ദിനാഘോഷങ്ങൾ, അഗതികൾക്കും , ആലംബഹീനർക്കും, മാഹി ഗവ: ജനറൽ ആശുപത്രിയിലെ രോഗികൾക്കുമൊപ്പം ചില വഴിച്ചു.
സി.എച്ച്. സെന്റർ ഓഫീസ് പരിസരത്തു നടന്ന സ്നേഹ സംഗമം പ്രസിഡണ്ട് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബി.എം.മനോജ് ഉദ്ഘാടനം ചെയ്തു.
ടി.ജി. ഇസ്മായിൽ,
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, വി.സി. താഹിർ , നൗഫൽ വരക്കൂൽ, എ.വി.സിദ്ധീഖ്, കെ. അലി ഹാജി, അജ്മൽ നിഹാദ്, എ.വി. സലാം സംസാരിച്ചു.
അസീസ് ഹാജി പന്തക്കൽ, ജംഷീർ,അബ്ഷീർ,മുഹമ്മദ് റിസ്വാൻ, റസ്മൽ, ജലാലുദ്ദീൻ പാറാൽ നേതൃത്വം നൽകി. സ്നേഹ സംഗമത്തിൽ പങ്കെടുത്തവർക്കും,മാഹിഗവ: ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും,പുറമെ ന്യൂമാഹി പരിമഠം മുതൽ അഴിയൂർ വരെ ദേശീയ പാതയിലുള്ള തെരുവിന്റെ മക്കൾക്കും , മറുനാടുകളിൽ നിന്നുമെത്തിയ വാഹന യാത്രികർക്കുമെല്ലാം പെരുന്നാൾ വിരുന്നേകി. ചിത്ര വിവരണം: സി.എച്ച്.സെന്റർ വക പെരുന്നാൾ ഭക്ഷ്യപായ്ക്കറ്റുകൾ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബി.എം.മനോജ് വിതരണം ചെയ്യുന്നു

Leave A Reply

Your email address will not be published.