Latest News From Kannur

എ ഇ ഒ ഓഫീസ് ധർണ്ണ

0

പാനൂർ:

ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തുക, വിദ്യാഭ്യാസ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിച്ച് എയ്ഡഡ് വിദ്യാലയങ്ങൾക്ക് കൂടി വിതരണം ചെയ്യുക ,കേന്ദ്ര സർക്കാറിൻ്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ പാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കെ എസ് ടി എ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ പി മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് അമൃതചന്ദ്ര അധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ ബിജേഷ്, കെ ടി ശ്രീവത്സൻ, ജില്ലാ കമ്മിറ്റിയംഗം കെ പി അനിത എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ റിനീഷ് സ്വാഗതം പറഞ്ഞു.ധർണ്ണയ്ക്ക് ശേഷം ഉപജില്ലാ ഓഫീസർക്ക് നിവേദനം നൽകി.

Leave A Reply

Your email address will not be published.