മയ്യഴി : ഭാരത സർക്കാർ, ആയുഷ് മന്ത്രാലയം, കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ (CEMCA), റേഡിയോ ജൻവാണി 90.8 FM എന്നിവയുടെ ആഭിമുഖ്യത്തിൽ 9 മത് അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് മാഹിയിൽ യോഗ മഹോത്സവ് – 2023 സംഘടിപ്പിക്കുന്നു. നെഹ്റു യുവ കേന്ദ്ര – മാഹി, ജവഹർ നവോദയ വിദ്യാലയ – മാഹി എന്നിവയുടെ സഹകരണത്തോടെ 21 ന് രാവിലെ 7 മണിക്ക് പന്തക്കൽ നവോദയ വിദ്യാലയത്തിൽ വെച്ചാണ് ആഘോഷങ്ങൾ. യോഗ മഹോത്സവ് മുൻ യോഗ ഗുരു പുരസ്കാര ജേതാവ് യോഗാചാര്യ അഡ്വ.വി.രാജു ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ “യോഗ ഗുരു” പുസ്കാര ജേതാവ് വിജയൻ.കെ.എ, എരുവട്ടിക്ക് ചടങ്ങിൽ പുരസ്ക്കാരം നൽകും. യോഗാചാര്യന്മാരായ ജംഷാദ് അത്തോളി, നിഷാൻ. കെ.കെ എന്നിവരെ വ്യക്തിഗത വിഭാഗത്തിലും രണ്ട് യോഗ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെയും ”യോഗ പ്രചാരക് ” പുരസ്കാരം നൽകി ആദരിക്കും. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യോഗ പോസ്റ്റർ രചനാ മത്സരം, ഉപന്യാസ മത്സരം എന്നിവയിലെ വിജയി കൾക്ക് മൂന്ന് വിഭാഗങ്ങളിലായി സമ്മാനങ്ങൾ വിതരണം ചെയ്യും. അന്നേ ദിവസം 7 ക്ലാസ് മുതൽ 12 ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്ന് വിഭാഗങ്ങളായും പൊതുജനങ്ങൾക്ക് പ്രത്യേക വിഭാഗമായും യോഗ പ്രദർശന മത്സരവും സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 8606609000 എന്ന നമ്പരിൽ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യണം.