Latest News From Kannur

പറമ്പത്ത് കുടുംബ കൂട്ടായ്മയിലെ വിദ്യാർത്ഥികളെ ആദരിച്ചു.

0

കടവത്തൂർ :  കടവത്തൂർ പറമ്പത്ത് കുടുംബ കൂട്ടയ്മയിലെ ഈ വര്ഷം എസ്.എസ്.എസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പറമ്പത്ത് സുബൈർ സാഹിബിന്റെ വീട്ടങ്കണത്തിൽ വെച്ചാണ് വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ് സംഘടിപ്പിച്ചത്.എസ്.എസ്.എസി ഉന്നത വിജയം നേടിയ മുഹമ്മദ്.കെ.പി ,കൊയലപ്പുറത്തു -കല്ലിക്കണ്ടി ആദില.പി , പുനത്തിൽ-മുണ്ടത്തോട് , ഫാത്തിമഫർഹാ പുനത്തിൽ-മുണ്ടത്തോട്

നിഹാല അബ്ദുള്ള ഞൊലയിൽ കടവത്തൂർ എന്നിവർക്കും , പ്ലസ് ടു വിജയികളായ ഫാത്തിമ അബ്ദുൾനാസർ കിഴക്കേടത്ത് ത്വയ്‌ബ പുല്ലൂക്കര,
ഫാതിമത്തു ഷൈഫാ.പി.കെ. -തൂണേരി ,മുഹമ്മദ് നസീൽ യൂനുസ് -പൂകോം എന്നീ വിദ്യാര്ഥികളെയാണ് ആദരിച്ചത് .
കുടുംബ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി ഡോക്ടർ കെ പി അബ്ദുൾറഹിമാൻ , ചെയർമാൻ പറമ്പത്ത് അബ്ദുൾറഹിമാൻ മുസ്‌ലിയാർ , സി. എ മൊയ്‌ദു, വി .അബ്ദുൾറഹിമാൻ,ഉമ്മുകുൽസു ടീച്ചർ ,റിഷാന ടീച്ചർ ,സുമിയത് ടീച്ചർ എന്നിവർ ഉന്നത വിജയികളായ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു . ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഡോക്ടർ അബ്ദുൾറഹിമാൻ ഉദ്‌ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് കിഴക്കയിൽ ഇസ്മായിൽ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, സി എ ഖാദർ , മൊയ്‌തീൻ കുട്ടി പറമ്പത്ത്, ജാബിർ പറമ്പത്ത്, ഷാസിയ കരീം , സയീദ് പറമ്പത്ത് ,ഉമ്മുകുൽസു ടീച്ചർ , റിഷാന ടീച്ചർ , സുമിത്ത് ടീച്ചർ , ഷംസു കുന്നിനോത്ത് , അസീസ് തയ്യുള്ളതിൽ പാനൂർ , ഷമീർ കെ പി ,സുബൈർ പറമ്പത്ത് ,എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ടു സംസാരിച്ചു

Leave A Reply

Your email address will not be published.