കതിരൂർ : ജീവി ബുക്സും മഹിജാസ് ബിൽഡേഴ്സ് & ഡവലപ്പേഴ്സും ചേർന്ന് നല്കുന്ന സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2021 – 22-23 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരമണ് പുരസ്കാര നിർണയത്തിന് പരിഗണിക്കുന്നത്. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ജൂലായ് പത്തിനകം കൺവീനർ, ജീവിബുക്സ് , സാഹിത്യപുരസ്കാരസമിതി, കതിരൂർ , 670642. എന്ന വിലാസത്തിൽ ലഭിക്കണം കൂടുതൽ വിവരങ്ങൾക്ക് 944770 79 20 എന്ന നമ്പറിൽ ബന്ധപ്പെടാം.