കൊട്ടയോടി : കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ പ്രാദേശിക ഗ്രന്ഥാലയങ്ങളുമായി ചേർന്ന്, ജില്ലയിൽ അഞ്ഞൂറ് വാർഡുകളിൽ സ്ഥാപിക്കുന്ന വനിതാ കമ്മ്യൂണിറ്റി ലൈബ്രറികളുടെ പാട്യം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തല ഉദ്ഘാടനം – കിത്താബ് – ജൂൺ 22 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് നടക്കും. പാട്യം പഞ്ചായത്ത് 4ാം വാർഡ് പാട്യം കൊട്ടയോടിയിൽ പാട്യം ഗോപാലൻ സ്മാരക വായനശാലയിലാണ് കിത്താബ് ഉദ്ഘാടനം നടക്കുന്നത്. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.വി. ഷിനിജയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ കിത്താബ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല കുടുംബശ്രീമിഷൻ കോർഡിനേറ്റർ ഡോ.എം. സുർജിത്ത് പദ്ധതി വിശദീകരണം നിർവ്വഹിക്കും.