ന്യൂമാഹി: ന്യൂമാഹി എം.എം.ഹയർ സെക്കണ്ടറി, യു.പി സ്കൂളുകളിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ എം.എം.അലൂമിനി അസോസിയേഷൻ ഉന്നത വിജയം നേടിയ 38 വിദ്യാർഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എം.എം. സ്കൂളിലെ വിദ്യാർഥികളെയാണ് അനുമോദിച്ചത്. ന്യൂമാഹി മലയാളകലാ ഗ്രാമത്തിൽ അനുമോദന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാർഡ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
എം.എം.എ.പ്രസിഡൻ്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സെയ്ത്തു, ഗവ.കോളേജ് തലശ്ശേരി റിട്ട. പ്രിൻസിപ്പൽ ഡോ.എ.വത്സലൻ, എം.എം.എ സെക്രട്ടറി ഫൈസൽ ബിണ്ടി, കറസ്പോണ്ടൻറ് പി.കെ.വി. സാലിഹ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗീത സായാഹ്നവുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post