Latest News From Kannur

ആയുഷ് യോഗ ക്ലബ്ബ് രൂപീകരിച്ചു.

0

പാനൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പാനൂർ ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗ ക്ലബ്ബ് രൂപീകരിച്ചു. വാർഡ് കൗൺസിലർ സുധീർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ആയുഷ് യോഗ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു.എച്ച്.എം.സി. അംഗങ്ങളായ മുഹമ്മദലി അബൂബക്കർ , രതി. എൻ എന്നിവർ ആശംസയർപ്പിച്ചു. യോഗ പരിശീലകൻ സതീശൻ വി യോഗ ക്ലാസ്സ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ആതിര അശോക് സ്വാഗതവും വി.സതീശൻ കൃതജ്ഞതയും പറഞ്ഞു.

 

Leave A Reply

Your email address will not be published.