അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിയിലെ എൻ. ആർ.ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൈപുണ്യം നേടുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു .കൂടുതൽ മേഖലകളിൽ പ്രാവിണ്യം കൈവരിക്കുന്നതിന് ട്രസ്റ്റ് നേതൃത്വം വഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കണിയാങ്കണ്ടി ചന്ദ്രൻ ചടങ്ങ് ഉദ്ഘാടന വേളയിൽ പറഞ്ഞു .പുതിയ സാങ്കേതിക വിദ്യകൾ ഗ്രാമ നിവാസികൾക്കും പ്രയോജനപ്പെടുത്താൻ പദ്ധതി നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച കെ.പി.മോഹനൻ പറഞ്ഞു.പരിശീലനത്തിന് ശ്രീലത കെ.,സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.ശശിമാസ്റ്റർ പി , സുധാകരൻ കെ.,മിഥുൻമോഹനൻ ,കെവി, സന്തോഷ് കെ , ശ്രീലത കെ, മുരളി കെ കെ , എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.